Thursday 4 July 2013

ഖുര്‍ആന്‍ വിജ്ഞാന (മലപ്പുറം ഈസ്റ്റ് ജില്ലയിലെ) പരീക്ഷ സെന്‍ററുകള്‍



 എം എസ് എം സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന പതിനേഴാമത് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ മിസ്‌ബാഹിന്‍റെ പ്രധാന സെന്‍ററുകള്‍ ആണ്, മുകളില്‍ കൊടുത്തിട്ടുള്ളത്.. പൂരിപ്പിച്ച അപേക്ഷാ ഫോറങ്ങള്‍ മഞ്ചേരി ഇസ്‌ലമില്‍ സെന്‍ററിലോ മര്‍കസുദ്ദ'അവയില്‍ നേരിട്ടോ എത്തിക്കുക, ജൂലയ് 28ന്, രാവിലെ 10 മണി മുതല്‍ 12:00 വരെ ആണ്, പ്രാഥമിക തല പരീക്ഷ.. ജില്ലയിലെ മറ്റു സെന്‍ററുകള്‍ കൂടുതല്‍ വിവരങ്ങള്‍ എന്നിവക്ക് ജില്ലാ കണ്‍വീനറെ(9633-122208)യോ ജില്ലാ ഭാരവാഹികളെയോ ബന്ധപ്പെടാവുന്നതാണ്(9526-122211/ 9846-243240/ 9633160055)

സംസ്ഥാന കണ്‍വീനര്‍ 9946369376
സംസ്ഥാന ഓഫീസ്: 0495-4020375

കേരളത്തിനു പുറത്ത്: 

Wednesday 19 June 2013

Friday 30 March 2012

ഹൈസെക്ക്: ചരിത്രമെഴുതിയ ഹയര്‍ സെക്കണ്ടറി സമ്മേളനം



മഞ്ചേരി: എം എസ് എം മലപ്പുറം (ഇ) ജില്ല ഹയര്‍ സെക്കണ്ടറി സമ്മേളനം പ്രതിനിധികളുടെ സാന്നിധ്യം കൊണ്ടും പ്രോഗ്രാമിന്‍റെ വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി. അഡ്വ. എം  ഉമര്‍ എം എല്‍ എ ഉല്‍ഘാടനം ചെയ്‌തു.

മഞ്ചെരിയില്‍ നടന്ന ഹയര്‍ സെക്കണ്ടറി സമ്മേളനം എം എസ് എമ്മിന്‍റെ ചരിത്രത്തില്‍ പുതിയ ഒരധ്യായം രചിച്ചാണ്, സമാപിച്ചത്. ആയിരത്തോളം വിദ്യാര്‍ഥികള്‍ പരിപാടിയില്‍  സംബന്ധിച്ചു.

പ്രഗത്ഭ പണ്ഡിതരായ ജാബിര്‍ അമാനി പൂങ്ങോട്, പി എം എ ഗഫൂര്‍, സലീം സുല്ലമി, തുടങ്ങിയവരുടെ ക്ലാസുകള്‍ പരിപാടിയുടെ പഠന സെഷന്, മികവേകി. പഠനാര്‍ഹമായ സെഷനുകള്‍ക്ക് വിദ്യാര്‍ഥികളില്‍ നിന്നു മികച്ച പ്രതികരണമാണു ലഭിച്ചത്.

ഡോ.  ബാല ക്രിഷ്ണന്‍ നമ്പ്യാരുടെ വ്യക്തിത്വ വികസന ക്ലാസ്സ് പരിപാടിയുടെ ശ്രദ്ധേയമായ സെഷനായി മാറി.

കാമ്പസ് അധാര്‍മികതക്കെതിരെ വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ നയിച്ച തുറന്ന ചര്‍ച്ച പുതുമയുള്ളതും കാമ്പുള്ളതുമായി. അധാര്‍മികതക്കെതിരെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കും സംഘടനാ സങ്കുചിതത്വങ്ങള്‍ക്കും  അതീതമായി ഒന്നിചു പൊരാടാന്‍ എം എസ് എം ആഹ്വാനം ചെയ്‌തു. ചര്‍ച്ചയില്‍ സദസ്സിന്‍റെ ചോദ്യങ്ങല്‍ ഏരെ ശ്രദ്ധെയമായി. വിവിധ വിദ്യാര്‍ഥി സംഘടനകളെ പ്രതിനിധീകരിച്ചു, എം എസ് എഫ് സംസ്ഥാന ട്രഷറര്‍ അഫ്‌സല്‍ റഹ്‌മാന്‍, എസ് എഫ് ഐ ജില്ല വൈസ് പ്രസിഡണ്ട് ഖമറുദ്ദീന്‍, എസ് ഐ ഒ ജില്ലാ പ്രസിഡണ്ട് ശഫീര്ഷാ, എ ഐ എസ് എഫ് ജില്ലാ സെക്രട്ടറി ശ്ശഫീര്‍, എം എസ് എം ജില്ലാ ജോയിന്‍റ്-സെക്രട്ടറി അഷ്കര്‍ നിലമ്പൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
എം എസ് എം സംസ്ഥാന സെക്രെട്ടറി, ജാസിര്‍ രണ്ടത്താണി മൊഡറേറ്ററായി.

സമാപന സെഷന്‍ ഐ എസ് എം സംസ്ഥാന പ്രസിഡണ്ട് മുജീബ് റഹ്‌മാന്‍ കിനാലൂര്‍ ഉല്‍ഘാടനം ചെയ്‌തു. വിവിധ സെഷനുകളിലായി, എം എസ് എം ജില്ലാ പ്രസിഡണ്ട്, ജലീല്‍ മാമാങ്കര, ജില്ലാ സെക്രട്ടറി, മുഹ്‌സിന്‍ ത്രിപ്പനച്ചി, കെ എന്‍ എം ജില്ല സെക്രട്ടറി, യൂനുസ് ഉമരി, ഐ എസ് എം ജില്ല സെക്രട്ടറി അലി അഷ്‌റഫ് പുളിക്കല്‍, ഹംസ സുല്ലമി, ത്വയ്യിബ് സുല്ലമി, റിഹസ്, എം എസ് എം ജില്ലാ റ്റ്രഷരര്‍ ജിഹാദ്, അല്‍ അമീന്‍, സാഫിര്‍ വഴക്കാട്‌, സുലൈമാന്‍, അജ്മല്‍ പുളിക്കല്‍, ഫിരോസ്‌, ഗഫൂര്‍ സ്വലാഹി, അബ്ദുല്‍ ജബ്ബാര്‍ ത്രിപ്പനചി, കൊമു മൌലവി, തുടങ്ങിയവര്‍ സംബന്ധിച്ചു.